News and Announcements

മെമ്പർഷിപ്പ് ക്യാമ്പയിൻ 2026-27നു തുടക്കമായി

പ്രിയപ്പെട്ടവരേ, യുവധാര കലാ സാംസ്കാരിക സമിതിയുടെ 2025-26 വർഷത്തെ കമ്മിറ്റി ഒരു വർഷം പൂർത്തിയാക്കാൻ പോകുന്നത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. 2026-27 വർഷത്തെ പുതിയ കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി പുതിയ മെമ്പർഷിപ് എടുക്കുന്നതിനും മെമ്പർഷിപ് പുതുക്കുന്നതിനും വേണ്ടി ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 01 മുതൽ 10 വരെ “മെമ്പർഷിപ്പ് ക്യാമ്പയിൻ 2026-27” നടക്കുന്നു. പനങ്ങാങ്ങരയിലെ എല്ലാ മാന്യ കലാ കായിക സാംസ്‌കാരിക അനുബന്ധ വ്യക്തികളും ചുവടെ ചേർത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കൊണ്ട് ഗൂഗിൾ ഫോമിൽ നിങ്ങളുടെ വിവരങ്ങൾ നൽകി ഏത്രെയും പെട്ടന്ന് തന്നെ നിങ്ങളുടെ മെമ്പർഷിപ് കരസ്തമാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ലിങ്ക്:https://forms.gle/1m9XGnYQaMgcqJ328

പനങ്ങാങ്ങര പഞ്ചഗുസ്തി ലീഗ് 2025 മത്സരങ്ങൾ-ഏപ്രിൽ 3നു

പനങ്ങാങ്ങര പഞ്ചഗുസ്തി ലീഗ് 2025 മത്സരങ്ങൾ ഏപ്രിൽ 3നു ആരംഭിക്കുന്നതാണ്

പനങ്ങങ്ങരോത്സവം 2026 പോയിന്റ് ടേബിൾ പ്രസിദ്ധീകരിച്ചു

പനങ്ങങ്ങരോത്സവം 2026 പോയിന്റ് ടേബിൾ പ്രസിദ്ധീകരിച്ചു

പനങ്ങങ്ങരോത്സവം 2025 പോയിന്റ് ടേബിൾ പ്രസിദ്ധീകരിച്ചു

പനങ്ങങ്ങരോത്സവം 2025 പോയിന്റ് ടേബിൾ പ്രസിദ്ധീകരിച്ചു

പനങ്ങാങ്ങര വടംവലി ലീഗ് 2025 മത്സരങ്ങൾ-മാർച്ച് 28നു.

പനങ്ങാങ്ങര വടംവലി ലീഗ് 2025 മത്സരങ്ങൾ മാർച്ച് 28നു ആരംഭിക്കുന്നതാണ്

ചെറിയ പെരുന്നാൾ ആശംസകൾ

സമാധാനത്തിൻ്റെ നിലാവ് പരക്കട്ടെ. സാഹോദര്യം പുലരട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ.

പനങ്ങാങ്ങര ചെസ്സ് ലീഗ് 2025 മത്സരങ്ങൾ ഉടൻ

പനങ്ങാങ്ങര ചെസ്സ് ലീഗ് 2025 മത്സരങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്

യുവധാര ക്ലബ് മാഗസിനിലേക്ക് രചനകൾ ക്ഷണിക്കുന്നു

യുവധാര കലാസാംസ്‌കാരിക സമിതി പുറത്തിറക്കുന്ന മാഗസിനിലേക്ക് രചനകൾ ക്ഷണിക്കുന്നു.
കഥകൾ, കവിതകൾ, ചിത്രങ്ങൾ, ലേഖനങ്ങൾ, പനങ്ങാങ്ങര ചരിത്രം, അനുഭവക്കുറിപ്പ്, യാത്രാവിവരണം തുടങ്ങീ ഏതു തരം കൃതികളും നൽകാവുന്നതാണ്.
രചനകൾ നൽകുന്നതിന് പ്രായ പരിധി ഇല്ല. നിങ്ങളുടെ രചനകൾ താഴെ കാണുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെട്ട് നേരിട്ടോ വാട്സാപ്പ് മുഖേനയോ ഞങ്ങളിലേക്ക് എത്തിക്കാവുന്നതാണ്.
ആഷിഫ് സഹീർ - 8075337344
ഷഫീർ ഷാൻ - 9605561012
ഹംസത്തലി - 8891815319

പനങ്ങാങ്ങര ക്രിക്കറ്റ് ലീഗ് 2026 CHAMPIONS-മേലേകുളമ്പ്

പനങ്ങാങ്ങര ക്രിക്കറ്റ് ലീഗ് 2026 CHAMPIONS-മേലേകുളമ്പ്

പനങ്ങാങ്ങര ക്രിക്കറ്റ് ലീഗ് 2026 RUNNERS-തീക്കുന്ന്പറമ്പ്

പനങ്ങാങ്ങര ക്രിക്കറ്റ് ലീഗ് 2026 RUNNERS-തീക്കുന്ന്പറമ്പ്

പനങ്ങാങ്ങര ബാഡ്മിന്റൺ ലീഗ് 2025 Doubles Winners

പനങ്ങാങ്ങര ബാഡ്മിന്റൺ ലീഗ് 2025 Doubles Winners-തീക്കുന്ന്പറമ്പ്

പനങ്ങാങ്ങര ബാഡ്മിന്റൺ ലീഗ് 2025 Doubles Runners

പനങ്ങാങ്ങര ബാഡ്മിന്റൺ ലീഗ് 2025 Doubles Runners-ടൗൺ ടീം

പനങ്ങാങ്ങര ബാഡ്മിന്റൺ ലീഗ് 2025 Singles Winner

പനങ്ങാങ്ങര ബാഡ്മിന്റൺ ലീഗ് 2025 Singles Winner-തീക്കുന്ന്പറമ്പ്

പനങ്ങാങ്ങര ബാഡ്മിന്റൺ ലീഗ് 2025 Singles Runner Up

പനങ്ങാങ്ങര ബാഡ്മിന്റൺ ലീഗ് 2025 Singles Runner Up-ടൗൺ ടീം

പനങ്ങാങ്ങര സൂപ്പർ ലീഗ് ലീഗ് 2025-THEKKUNNPARAMB റണ്ണേഴ്‌സ് ആയി

പനങ്ങാങ്ങര സൂപ്പർ ലീഗ് ലീഗ് 2025-THEKKUNNPARAMB റണ്ണേഴ്‌സ് ആയി

പനങ്ങാങ്ങര സൂപ്പർ ലീഗ് ലീഗ് 2025-TOWN TEAM ചാമ്പ്യന്മാർ ആയി

പനങ്ങാങ്ങര സൂപ്പർ ലീഗ് ലീഗ് 2025-TOWN TEAM ചാമ്പ്യന്മാർ ആയി

പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെൻറ് സംഘടിപ്പിച്ചു

യുവധാര കല സാംസ്കാരിക സമിതി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ എം എഫ് സി മണ്ണാർക്കാട് ചാമ്പ്യന്മാരായി, എവർഷൈൻ തീകുന്ന്പറമ്പ് റണ്ണേഴ്സ് ആയി, എസ് എം എ വളാഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിൽ അറുപതോളം ടീമുകൾ പങ്കെടുത്തു.

പെനാൽറ്റി ഷൂട്ട്ഔട്ട് ടൂർണമെൻറ്

യുവധാര കലാ സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന പെനാൽറ്റി ഷൂട്ട്ഔട്ട് ടൂർണമെൻറ്-2026 ഫെബ്രുവരി 14 രാത്രി 7മണിക്ക് GUPS പനങ്ങാങ്ങര മൈതാനിയിൽ.

ദേശീയ മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ സമീഹ അരീക്കരക്ക് ആദരം നൽകി

ദേശീയ തലത്തിൽ സീനിയർ വിഭാഗം മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി കേരളത്തിന് അഭിമാനമായി മാറിയ സമീഹ അരീക്കരയെ പനങ്ങാങ്ങര യുവധാര കലാ സാംസ്കാരിക സമിതി ആദരിച്ചു. ചെടങ്ങിൽ ക്ലബ്ബ് ഭാരവാഹികളായ ഹംസത്ത് അലി. സി, ഷഫീർ ഷാൻ , സൈനുദ്ദീൻ എ ടി, റഫീക് കെ, ഇസ്മയിൽ തുടങ്ങിയവർ സംബന്ധിച്ചു.

പനങ്ങാങ്ങര സൂപ്പർ ലീഗ് 2025 മത്സരങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്

പനങ്ങാങ്ങരയുടെ ഫുട്ബോൾ ലീഗ് ആയ പനങ്ങാങ്ങര സൂപ്പർ ലീഗ് 2025 മത്സരങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്.

റീൽ ഉണ്ടാക്കൂ സമ്മാനം നേടൂ

യുവധാര കലാസാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ റീൽ മേക്കിങ് മത്സരം നടത്തുന്നു.
വിഷയം: പനങ്ങാങ്ങരോത്സവം
പ്രായപരിധി: ഇല്ല
വീഡിയോ ദൈർഘ്യം: കുറഞ്ഞത് 1 മിനിറ്റ്
പങ്കെടുക്കേണ്ടത്: വ്യക്തിഗതം✅/ ഗ്രൂപ്പ്‌✅
പനങ്ങാങ്ങരോത്സവം പ്രോജെക്ടിലെ എല്ലാ ഇവന്റുകളുടെയും ക്ലിപ്പുകൾ ഉൾപെടുത്താൻ ശ്രദ്ധിക്കുക.
എല്ലാ ഇവന്റ്കൾക്ക് ശേഷം നിങ്ങൾ ഉണ്ടാക്കിയ വീഡിയോ സബ്‌മിറ്റ് ചെയ്യാൻ അറിയിക്കുന്നതാണ് .
മികച്ച വീഡിയോക്ക് ആകർഷകമായ സമ്മാനം ഉണ്ടായിരിക്കുന്നതാണ്.🎁🎁🎁🎁🎁🎁.

അണ്ടർ-20 ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ യുവധാര ചാമ്പ്യന്മാർ

MYC മകരപ്പറമ്പ് സംഘടിപ്പിച്ച 25-ാമത് അണ്ടർ-20 ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ യുവധാര ചാമ്പ്യന്മാർ ആയി

യുവധാരയുടെ കീഴിൽ ഇനി ലൈബ്രറിയും

പനങ്ങാങ്ങര: യുവധാര കലാസാംസ്‌കാരിക സമിതി പനങ്ങാങ്ങര യുടെ ആഭിമുഖ്യത്തിൽ പനങ്ങാങ്ങരയിൽ ഒരു മിനി ലൈബ്രറി ഒരുങ്ങുന്നു.
നിങ്ങളുടെ കയ്യിലുള്ള ഉപയോഗിച്ച് തീർന്നതോ ഉപയോഗമില്ലാത്തതോ ആയ പുസ്തകങ്ങൾ ഞങ്ങൾക്ക് കൈമാറുന്നത് വഴി അത് ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഒരു ലൈബ്രറിയാക്കി മാറ്റാൻ നമുക്ക് കഴിയും. നോവൽ, കഥ, കവിത, നാടകം, യാത്രാവിവരണം, ആത്മകഥ, ചരിത്രം, വിവർത്തനം, ബാലസാഹിത്യം, കുറ്റാന്വേഷണം, സയൻസ് ഫിക്ഷൻ, ഫാന്റസി, ഹാസ്യം, ത്രില്ലർ, ചരിത്രപരമായ നോവലുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള പുസ്തകങ്ങളും ഞങ്ങൾ സ്വീകരിക്കുന്നതാണ്.

എങ്ങനെ പുസ്തകം കൈമാറാം : മുകളിലെ പോസ്റ്ററിൽ കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെട്ട് നേരിട്ട് കൈമാറുകയോ അല്ലെങ്കിൽ പനങ്ങാങ്ങര അങ്ങാടിയിലെ ആപ്പിൾ ബേക്കറിയിൽ പുസ്തകം ഏൽപ്പിക്കുകയോ ചെയ്യാവുന്നതാണ്.

ലൈബ്രറിയിൽ ഉള്ള പുസ്തകങ്ങളുടെ വിവരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ്‌, വെബ്സൈറ്റ് മുഖേന എല്ലാവർക്കും അറിയാൻ സാധിക്കുന്നതാണ്.

നല്ല നാളെക്കായുള്ള ഈ ഉദ്യമത്തിൽ നിങ്ങളും പങ്കാളികൾ ആകാൻ അഭ്യർത്ഥിക്കുന്നു.
സെക്രട്ടറി/പ്രസിഡന്റ്‌
യുവധാര കലാസാംസ്‌കാരിക സമിതി,
പനങ്ങാങ്ങര

കേരള സ്കൂൾ അണ്ടർ-17 ബാസ്കറ്റ്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഷിഹാൻ ദേവർത്തൊടിക്ക് യുവധാര ആദരം നൽകി

കേരള സ്കൂൾ അണ്ടർ-17 ബാസ്കറ്റ്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച് നാടിന് അഭിമാനമായി മാറിയ ഷിഹാൻ ദേവർത്തൊടിയെ പനങ്ങാങ്ങര യുവധാര കലാ സാംസ്കാരിക സമിതി ആദരിച്ചു.

2024-25 വർഷങ്ങളിൽ മികച്ച കായിക പ്രകടനങ്ങൾ കാഴ്ച്ച വെച്ച പനങ്ങാങ്ങര നിവാസികളിൽ നിന്നും സ്വീകരിച്ച അപേക്ഷകൾ പരിഗണിച്ചാണ് ആദരം നൽകിയത്.

ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളായ ഹംസത്ത് അലി. സി, ഷഫീർ ഷാൻ, ശറഫുദ്ധീൻ, സൈനുദ്ദീൻ എ ടി, സഫ്‌വാൻ എന്നിവരും, മെമ്പർമാരായ ഷൗക്കത്ത്, സുനീർ, ഹിദായത്തുള്ള എന്നിവരും സംബന്ധിച്ചു.

റിപ്പബ്ലിക് ദിനാശംസകൾ

ഏവർക്കും യുവധാര പനങ്ങാങ്ങരയുടെ 77-മത് റിപ്പബ്ലിക് ദിനാശംസകൾ

Under-14 ഫുട്ബോളിലും തിളങ്ങി യുവധാര പനങ്ങാങ്ങര

തിരൂർക്കാട് ടർഫിൽ വെച്ച് നടന്ന വൺ ഡേ അണ്ടർ-14 ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്സ് ആയ യുവധാരയുടെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ

പനങ്ങാങ്ങര സൂപ്പർ ലീഗിന് ഇന്ന് തുടക്കം

പനങ്ങാങ്ങരോത്സവം 2025 ന്റെ ഭാഗമായി നടക്കുന്ന പനങ്ങാങ്ങര സൂപ്പർ ലീഗ് (PSL) 2025 ഫുട്ബോൾ മത്സരങ്ങൾക് ഇന്ന് തുടക്കം. ഇന്ന് ടീം യാറത്തിങ്കൽ ടീം തീക്കുന്ന്പറമ്പുമായി ഏറ്റുമുട്ടുന്നു. ആവേശകരമായ ഒരു മത്സരം നേരിൽ കാണാൻ എല്ലാ മാന്യ കായിക പ്രേമികളെയും ക്ഷണിക്കുന്നു.

മികച്ച കായിക പ്രകടനങ്ങൾ കാഴ്ചവെച്ച താരങ്ങളെ ആദരിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു

2024, 2025 വർഷങ്ങളിൽ മികച്ച കായിക പ്രകടനങ്ങൾ കാഴ്ചവെച്ച പനങ്ങാങ്ങര നിവാസികളായ താരങ്ങളെ ആദരിക്കുന്നതിനായി അർഹതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

Google form Link: https://forms.gle/qHW3ZRF3f4Xs2x3A9

വനിതാ മെമ്പർഷിപ് രെജിസ്ട്രേഷൻ

പ്രിയരേ, നമ്മുടെ ക്ലബ്ബിൽ പെൺകുട്ടികൾ/വനിതകളുടെ മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ച വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. ഒരു യുവജന ക്ലബ്ബിൽ പെൺകുട്ടികളുടെ/വനിതകളുടെ പ് രാതിനിധ്യം ക്ലബിന് എത്രത്തോളം ഗുണം ചെയ്യും എന്ന് മനസ്സിലാക്കി അവരോടുള്ള ബഹുമാനാർത്ഥം ഹോണററി മെമ്പർഷിപ് ആണ് നൽകുന്നത്. മെമ്പർഷിപ്പിന് ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഇതിലേക്കായി 18 വയസ്സിനു മുകളിലുള്ള പെൺകുട്ടികൾ/വനിതകൾക്ക് ചുവടെ ചേർത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കൊണ്ടോ അല്ലെങ്കിൽ പോസ്റ്ററിൽ ഉള്ള QR കോഡ് സ്കാൻ ചെയ്ത് കൊണ്ടോ ലഭിക്കുന്ന ഗൂഗിൾ ഫോമിൽ നിങ്ങളുടെ വിവരങ്ങൾ നൽകി ഏത്രെയും പെട്ടന്ന് തന്നെ നിങ്ങളുടെ മെമ്പർഷിപ് കരസ്തമാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അവസാന തിയ്യതി ജനുവരി 20. സെക്രട്ടറി യുവധാര കലാസാംസ്‌കാരിക സമിതി, പനങ്ങാങ്ങര ലിങ്ക്: https://forms.gle/T6ZmvygK3pBNxC1H8

യുവധാര കലാ സാംസ്‌കാരിക സമിതി പനങ്ങാങ്ങര വനിത മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

പനങ്ങാങ്ങര: യുവധാര കലാ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായുള്ള മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു. യുവധാര ക്ലബ് പ്രസിഡന്റ്‌ ശ്രീ. ഹംസത്തലി ചെനങ്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ‌ സെക്രട്ടറി ശ്രീ.ഷഫീർ മാമ്പ്രത്തൊടി യുവധാരക്ക് വേണ്ടി പഞ്ചായത്ത്‌, ബ്ലോക്ക്‌ തല കേരളോത്സവം ചെസ്സ് ചാമ്പ്യനായ ശ്രീമതി ഫാത്തിമ സന നസ്രിൻ പൂളക്കലിന് മെമ്പർഷിപ് കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഒരു യുവജന ക്ലബ്ബിൽ പെൺകുട്ടികൾ/വനിതകളുടെ പ്രാതിനിധ്യം എത്രത്തോളം ഗുണം ചെയ്യുമെന്ന് മനസ്സിലാക്കി അവരോടുള്ള ബഹുമാനാർത്ഥം ഹോണററി മെമ്പർഷിപ് ആണ് നൽകുന്നത്. ക്ലബ് ട്രഷറർ ശ്രീ. ശറഫുദ്ധീൻ കളത്തിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ സൈനുദ്ധീൻ ആശാരിത്തൊടി, ലുക്മാൻ കല്ലിങ്ങൽ, വിനോദ് തടിയൻകോട്ടിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

യുവധാര പനങ്ങാങ്ങര സ്പോർട്സ് കിറ്റ് ഏറ്റുവാങ്ങി

പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായ റെജിസ്റ്റർഡ് ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണത്തിൽ യുവധാരയുടെ സ്പോർട്സ് കിറ്റ് സെക്രട്ടറി ഷഫീർ ഷാൻ ഏറ്റുവാങ്ങി.

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം മാറ്റി വെച്ചിരിക്കുന്നു.

പ്രിയരേ യുവധാര കലാസാംസ്കാരിക സമിതിയുടെ കീഴിൽ ജനുവരി 17ന് നടത്താനിരുന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ചില അപ്രതീക്ഷിത കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നു. പുതിയ തീയതി ഉടനെ അറിയിക്കുന്നതായിരിക്കും. മാന്യ കായിക പ്രേമികൾ സഹകരിക്കുക

പഞ്ചഗുസ്തി മത്സരം ഒന്നാം സ്ഥാനം നേടി മുഹമ്മദ് അൻഷാദ്

മങ്കട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പുരുഷ വിഭാഗം 85 kG കാറ്റഗറി പഞ്ചഗുസ്തി മത്സരം ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അൻഷാദിന് അഭിനന്ദനങ്ങൾ

പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെൻറ് ജനുവരി 17ന്

യുവധാര കലാ സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെൻറ് 2026 ജനുവരി 17ന്

യുവധാര ഈവനിംഗ് ഫുട്ബോൾ ടൂർണമെന്റ്-CHEETAH KATTILASSERI റണ്ണേഴ്‌സ്

യുവധാര കലാസാംസകാരിക സമിതി പനങ്ങാങ്ങര സംഘടിപ്പിക്കുന്ന അഖില കേരള ഈവനിംഗ് ഫുട്ബോൾ ടൂർണമെന്റ് റണ്ണേഴ്‌സ് ARAFA GROUP BURAIDHA സ്പോൺസർ ചെയ്യുന്ന CHEETAH KATTILASSERI

യുവധാര ഈവനിംഗ് ഫുട്ബോൾ ടൂർണമെന്റ്-VICTORY PUZHAKKATTIRI ചാമ്പ്യൻസ്

യുവധാര കലാസാംസകാരിക സമിതി പനങ്ങാങ്ങര സംഘടിപ്പിക്കുന്ന അഖില കേരള ഈവനിംഗ് ഫുട്ബോൾ ടൂർണമെന്റ് ചാമ്പ്യൻസ് AL MUBARAK ALUMINIUM & FABRICATION MANNUKULAM സ്പോൺസർ ചെയ്യുന്ന VICTORY PUZHAKKATTIRI

മാന്യ ഫുട്ബോൾ പ്രേമികൾക്കുള്ള അറിയിപ്പ്

മാന്യ ഫുട്ബോൾ പ്രേമികൾക്കുള്ള അറിയിപ്പ്. കാലാവസ്ഥ പ്രതികൂലമായത് കാരണം തൽക്കാലത്തേക്ക് മാറ്റി വെക്കേണ്ടി വന്ന ഫുട്ബോൾ ടൂർണമെന്റ് പുനഃരാരംഭിക്കുന്നു.

SEMI FINAL 1: VICTORY PUZHAKKATTIRI 🆚 YOUNG CHALLENGERS KOOTTANCHIRA

യുവധാര കലാസാംസകാരിക സമിതി പനങ്ങാങ്ങര സംഘടിപ്പിക്കുന്ന അഖില കേരള ഈവനിംഗ് ഫുട്ബോൾ ടൂർണമെന്റ്🏆 _________ SEMI FINAL 1 _________ VICTORY PUZHAKKATTIRI 🆚 YOUNG CHALLENGERS KOOTTANCHIRA _________ ⌚TIME : 5:00 📅 DATE: 22/11/2025 🏟 GUP SCHOOL GROUND PANAGANGARA

SEMI FINAL 2: FLAMINGO ELACHOLA 🆚 CHEETAH KATTILASSERI

യുവധാര കലാസാംസകാരിക സമിതി പനങ്ങാങ്ങര സംഘടിപ്പിക്കുന്ന അഖില കേരള ഈവനിംഗ് ഫുട്ബോൾ ടൂർണമെന്റ്🏆🔥 _________ SEMI FINAL 2 _________ FLAMINGO ELACHOLA 🆚 CHEETAH KATTILASSERI _________ ⌚TIME : 5:00 📅 DATE: 22/11/2025 🏟 GUP SCHOOL GROUND PANAGANGARA

GRAND FINAL: VICTORY PUZHAKKATTIRI 🆚 CHEETAH KATTILASSERI

യുവധാര കലാസാംസകാരിക സമിതി പനങ്ങാങ്ങര സംഘടിപ്പിക്കുന്ന അഖില കേരള ഈവനിംഗ് ഫുട്ബോൾ ടൂർണമെന്റ്🏆 _________ 🔥GRAND FINAL🔥 _________ AL MUBARAK ALUMINIUM & FABRICATION MANNUKULAM സ്പോൺസർ ചെയ്യുന്ന VICTORY PUZHAKKATTIRI 🆚 ARAFA GROUP BURAIDHA സ്പോൺസർ ചെയ്യുന്ന CHEETAH KATTILASSERI _________ ⌚TIME : 5:00 📅 DATE: 23/11/2025 🏟 GUP SCHOOL GROUND PANAGANGARA

പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ മീറ്റിംഗ്

മാന്യരെ, യുവധാര കലാ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നു. അതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിക്കുന്നതിനായി ഈ വരുന്ന 28/12/25 ഞായർ രാത്രി 7.30 മണിക്ക് ക്ലബ്ബിൽ വെച്ച് യോഗം കൂടാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത യോഗത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. സെക്രട്ടറി/പ്രസിഡന്റ്

X-mas ആശംസകൾ

എല്ലാവര്ക്കും യുവധാര പനങ്ങാങ്ങരയുടെ X-mas ആശംസകൾ

പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരം ജനുവരി 17 ന്

പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരം ജനുവരി 17 ന്. ഒന്നാം സമ്മാനം 12001 രൂപയും ട്രോഫിയും. രണ്ടാം സ്ഥാനക്കാർക്ക് 7001 രൂപയും ട്രോഫിയും. മറ്റു സ്ഥാനക്കാർക്കും ക്യാഷ് പ്രൈസും ട്രോഫികളും. താല്പര്യമുള്ള ടീമുകൾ ഉടൻ രജിസ്റ്റർ ചെയ്യുക.

ഷമീർ മാസ്റ്ററെ സന്ദർശിച്ചു

യുവധാരക്ക് വേണ്ടി ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത് കളിക്കുന്നതിനിടയിൽ കാലിന് പരിക്ക് പറ്റി വീട്ടിൽ റെസ്റ്റിൽ കഴിയുന്ന ഷമീർ മാസ്റ്ററെ സന്ദർശിച്ചു.

ദേശീയ മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന്റെ മികവിൽ കേരളത്തിന് കിരീടം.

ദേശീയ മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന്റെ മികവിൽ കേരളത്തിന് കിരീടം. പനങ്ങാങ്ങരയുടെ സമീഹ അരീക്കര സ്വർണം നേടി

PBL (PANANGANGARA BADMINTON LEAGUE) 2025 ഉടൻ ആരംഭിക്കുന്നതാണ്.

പനങ്ങാങ്ങരോത്സവം 2025 ന്റെ ഭാഗമായ PBL (PANANGANGARA BADMINTON LEAGUE) 2025 ഉടൻ ആരംഭിക്കുന്നതാണ്.

PSL (PANANGANGARA SUPER LEAGUE) 2025 ഉടൻ ആരംഭിക്കുന്നതാണ്

പനങ്ങാങ്ങരോത്സവം 2025 ന്റെ ഭാഗമായ PSL (PANANGANGARA SUPER LEAGUE) 2025 ഉടൻ ആരംഭിക്കുന്നതാണ്

മലപ്പുറം ജില്ലാ സ്പോർട്സ് കൌൺസിൽ ഫുട്ബോൾ അക്കാദമി സെലക്ഷൻ.

മലപ്പുറം ജില്ലാ സ്പോർട്സ് കൌൺസിൽ ഫുട്ബോൾ അക്കാദമി സെലക്ഷൻ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു.

ചരിത്രത്തിൽ ആദ്യമായി കേരളോത്സവം ഓവറാൾ മൂന്നാം സ്ഥാനം നേടി യുവധാര പനങ്ങാങ്ങര

ചരിത്രത്തിൽ ആദ്യമായി കേരളോത്സവം ഓവറാൾ മൂന്നാം സ്ഥാനം നേടി യുവധാര പനങ്ങാങ്ങര

കേരള സ്കൂൾ U-17 ബാസ്കറ്റ്ബാൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച് ഷിഹാൻ ദേവർത്തൊടി.

നാടിൻറെ അഭിമാനമുയർത്തി കേരള സ്കൂൾ U-17 ബാസ്കറ്റ്ബാൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഷിഹാൻ ദേവർത്തൊടിക്ക് അഭിനന്ദനങ്ങൾ

ബ്ലോക്ക് -തല വനിതാ വിഭാഗം ചെസ്സ് മത്സരത്തിൽ ഫാത്തിമ സന നസ്രിൻ ചാമ്പ്യൻ

മങ്കട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2025 വനിതാ വിഭാഗം ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ സന നസ്രിന് അഭിനന്ദനങ്ങൾ

മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ച് യുവധാര പനങ്ങാങ്ങര.

മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ച് യുവധാര പനങ്ങാങ്ങര. സ്പോർട്സ് കൗൺസിൽ വഴിയുള്ള സാമ്പത്തിക സഹായത്തിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

നമ്മൾ വാക്ക് പാലിച്ചിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി കേരളോത്സവം ഓവറാൾ മൂന്നാം സ്ഥാനം നേടി യുവധാര പനങ്ങാങ്ങര.

അത്രമേൽ പ്രിയപ്പെട്ടവരേ, ഈ കഴിഞ്ഞ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 12 വരെ കേരളോത്സവം 2025 ന്റെ ഭാഗമായി വിവിധ ഗെയിംസ്, അത്ലറ്റിക്സ് മത്സരങ്ങൾ നടന്നത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. കേരളോത്സവം 2024 ന്റെ ശേഷം യുവധാര യുടെ പെർഫോമൻസിനെ പറ്റിയുള്ള ഒരു നീണ്ട കുറിപ്പ് ഇവിടെ എഴുതി ഇട്ടിരുന്നു. അതിന്റെ അവസാനത്തിൽ വരും വർഷങ്ങളിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചിരുന്നു. എല്ലാവരും തന്നെ ആ അഭ്യർത്ഥന സ്വീകരിച്ച് പനങ്ങാങ്ങരക്ക് വേണ്ടി ഏറ്റവും നല്ല പ്രകടനം നടത്താൻ നമ്മുടെ മത്സരാർത്ഥികൾക് കഴിഞ്ഞു. കേരളോത്സവം 2025 നോട്ടിഫിക്കേഷൻ, ഇലക്ഷൻ കാരണം വൈകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, പെട്ടന്ന് തന്നെ വരികയും, അടുത്ത ദിവസങ്ങളിൽ തന്നെ ക്ലബ്‌ എക്സിക്യൂട്ടീവ് യോഗം ചേരുകയും, മത്സരാർത്ഥികളെ കണ്ടെത്താനും, മത്സരത്തിനായി തയ്യാറെടുപ്പിക്കാനും വിവിധ ഇവന്റുകൾക്ക് കോർഡിനേറ്റർ മാരെ നിയമിച്ചു. തുടർന്ന് എത്രെയും പെട്ടന്ന് തന്നെ കബഡി, അത്ലറ്റിക്സ് ഇനങ്ങളായ റണ്ണിംഗ്, ഷോട്ട്പുട്, ഡിസ്‌കസ്, ജാവെലിൻ മത്സരങ്ങൾക്ക് വേണ്ടിയുള്ള പ്രാക്ടീസ് ഗ്രൗണ്ടിൽ ആരംഭിക്കുകയും ചെയ്തു. ഓൺലൈൻ രെജിസ്ട്രേഷൻ വഴി മത്സരാർത്ഥികളെ രജിസ്റ്റർ ചെയ്യുക എന്ന വലിയ കടമ്പ കൂടി ഈ വർഷം ഉണ്ടായിരുന്നെങ്കിലും കോർഡിനേറ്റർ മാരുടെ കൃത്യമായ സഹകരണം കൊണ്ട് നൽകിയ സമയത്തിനുള്ളിൽ തന്നെ ഗെയിംസ്, അത്ലറ്റിക്സ് നുള്ള മത്സരാർത്ഥികളെ രജിസ്റ്റർ ചെയ്യാൻ ക്ലബ്‌ നു കഴിഞ്ഞു. ബാസ്കറ്റ്ബാൾ, പുരുഷ വിഭാഗം ബാഡ്മിന്റൺ ഡബിൾസ്, ചെസ്സ്, പഞ്ചഗുസ്തി എന്നീ ഇവന്ടുകളിൽ നമ്മൾ ചാമ്പ്യൻമാർ ആയപ്പോൾ, വീര്യം ഒട്ടും ചോരാതെ തന്നെ ഫുട്ബോളിൽ നമ്മൾ റണ്ണഴ്സ് ആവുകയും വിവിധ നീന്തൽ ഇനങ്ങളിലും വനിത വിഭാഗം ബാഡ്മിന്റൺ മത്സരങ്ങളിലും മൂന്നാം സ്ഥാനം നേടി നമ്മൾ പോയിന്റ് ടേബിളിൽ മുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയും ചെയ്തു. ആവേശകരമായ ഗെയിംസ് മത്സരങ്ങളുടെ അവസാനം ചെറിയ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും യുവധാര യുടെ ചരിത്രത്തിൽ ആദ്യമായി നമ്മൾ ഗെയിംസിൽ ഓവറാൾ രണ്ടാം സ്ഥാനത് ഫിനിഷ് ചെയ്തു. അത്ലറ്റിക്സ് മത്സരങ്ങളിൽ വിവിധ കാറ്റഗറികളായ സീനിയർ ബോയ്സ്/ഗേൾസ്, വനിത, പുരുഷ വിഭാഗങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കാൻ ക്ലബിന് കഴിഞ്ഞു. രണ്ട് ദിവസത്തെ മികച്ച പെർഫോമൻസിന് ഒടുവിൽ അത്ലറ്റിക്സ്ൽ 54 പോയിന്റുകൾ സ്വന്തമാക്കാനും അത്ലറ്റിക്സ് ഓവറാൾ മൂന്നാം സ്ഥാനം നേടാനും ക്ലബ്‌ നു കഴിഞ്ഞു. അങ്ങനെ ഗെയിംസ്+അത്ലറ്റിക്സ് മത്സരങ്ങളിൽ മൊത്തമായി 104 പോയിന്റുകൾ നേടി യുവധാരയുടെ ചരിത്രത്തിൽ ആദ്യമായി കേരളോത്സവം ഓവറാൾ മൂന്നാം സ്ഥാനം സ്വന്തമാക്കാൻ സാധിച്ചു. ഒരുപാട് പേരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു നേട്ടത്തിലേക്ക് എത്താൻ ക്ലബ്‌ നു സാധിച്ചത്. അതിന് എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. കൂടാതെ തുടർന്നുള്ള വർഷങ്ങളിലും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
ഷഫീർ ഷാൻ
സെക്രട്ടറി, യുവധാര പനങ്ങാങ്ങര

കേരളോത്സവം ചരിത്ര വിജയ ആഘോഷത്തിൽ യുവധാര പനങ്ങാങ്ങര

ചരിത്രത്തിൽ ആദ്യമായി കേരളോത്സവം ഓവറോൾ ഗെയിംസ് മത്സരങ്ങളിൽ രണ്ടാം സ്ഥാനവും ഓവറോൾ അത്‌ലറ്റിക്സ് മത്സരങ്ങളിൽ മൂന്നാം സ്ഥാനവും ഓവറോൾ മൂന്നാം സ്ഥാനവും നേടിയ യുവധാരയുടെ ആഘോഷം.

200മീറ്റർ (senior boys) മൂന്നാം സ്ഥാനം നേടി യുവധാര യുടെ അസ്‌ലം

200മീറ്റർ (senior boys) മൂന്നാം സ്ഥാനം നേടി യുവധാര യുടെ അസ്‌ലം👏👏

ജാവെലിൻ ത്രോ (senior boys) രണ്ടാം സ്ഥാനം നേടി യുവധാര യുടെ റഷാദ് ഇബ്രാഹിം👏👏

ജാവെലിൻ ത്രോ (senior boys) രണ്ടാം സ്ഥാനം നേടി യുവധാര യുടെ റഷാദ് ഇബ്രാഹിം👏👏

ഹൈ ജമ്പ് (Men) മത്സരത്തിൽ മൂന്നാം സ്ഥാനം നേടി യുവധാരയുടെ വിപിൻ

ഹൈ ജമ്പ് (Men) മത്സരത്തിൽ മൂന്നാം സ്ഥാനം നേടി യുവധാരയുടെ വിപിൻ

400മീറ്റർ (senior girls) മത്സരം മൂന്നാം സ്ഥാനം യുവധാരയുടെ നേഹ

400മീറ്റർ (senior girls) മത്സരം മൂന്നാം സ്ഥാനം യുവധാരയുടെ നേഹ

1500മീറ്റർ (senior girls) മത്സരം രണ്ടാം സ്ഥാനം യുവധാരയുടെ നിഹാ നിംഷി 👏👏

1500മീറ്റർ (senior girls) മത്സരം രണ്ടാം സ്ഥാനം യുവധാരയുടെ നിഹാ നിംഷി 👏👏

400മീറ്റർ (women) മൂന്നാം സ്ഥാനം നേടി യുവധാര യുടെ അസ്മ ജാസ്മിൻ 👏👏

400മീറ്റർ (women) മൂന്നാം സ്ഥാനം നേടി യുവധാര യുടെ അസ്മ ജാസ്മിൻ 👏👏.

400മീറ്റർ (men) ഒന്നാം സ്ഥാനം നേടി യുവധാരയുടെ റോഷൻ 👏👏👏

400മീറ്റർ (men) ഒന്നാം സ്ഥാനം നേടി യുവധാരയുടെ റോഷൻ 👏👏👏

800മീറ്റർ (men) ഒന്നാം സ്ഥാനം നേടി യുവധാരയുടെ റോഷൻ 👏👏👏

800മീറ്റർ (men) ഒന്നാം സ്ഥാനം നേടി യുവധാരയുടെ റോഷൻ 👏👏👏.

1500മീറ്റർ (men) മൂന്നാം സ്ഥാനം നേടി യുവധാരയുടെ അൻസഫ് 👏👏👏

1500മീറ്റർ (men) മൂന്നാം സ്ഥാനം നേടി യുവധാരയുടെ അൻസഫ് 👏👏👏

800മീറ്റർ (senior boys) മത്സരം രണ്ടാം സ്ഥാനം നേടി യുവധാര യുടെ റഷാദ് ഇബ്രാഹിം 👏👏

800മീറ്റർ (senior boys) മത്സരം രണ്ടാം സ്ഥാനം നേടി യുവധാര യുടെ റഷാദ് ഇബ്രാഹിം 👏👏

100മീറ്റർ (women) ഒന്നാം സ്ഥാനം നേടി യുവധാര യുടെ അസ്മ ജാസ്മിൻ 👏👏

100മീറ്റർ (women) ഒന്നാം സ്ഥാനം നേടി യുവധാര യുടെ അസ്മ ജാസ്മിൻ 👏👏

5000 മീറ്റർ (Senior boys) മൂന്നാം സ്ഥാനം നേടി യുവധാരയുടെ അമർനാഥ്‌ 👏👏👏

5000 മീറ്റർ (Senior boys) മൂന്നാം സ്ഥാനം നേടി യുവധാരയുടെ അമർനാഥ്‌ 👏👏👏

ഒരു പങ്കും ചെറുതല്ല!!

കേരളോത്സവം അത്ലറ്റിക്സ് 5000 മീറ്റർ സീനിയർ ബോയ്സ് മത്സരത്തിൽ യുവധാരയുടെ അമർനാഥ് ന് ക്ഷീണം അകറ്റാൻ തലയിലൂടെ വെള്ളം ഒഴിച്ച് കൊടുക്കുന്ന യുവധാരയുടെ അൻവർ

5000 മീറ്റർ (men) മൂന്നാം സ്ഥാനം നേടി യുവധാരയുടെ ശറഫുദ്ധീൻ 👏👏👏

5000 മീറ്റർ (men) മൂന്നാം സ്ഥാനം നേടി യുവധാരയുടെ ശറഫുദ്ധീൻ 👏👏👏

5000 മീറ്റർ (men) ഒന്നാം സ്ഥാനം നേടി യുവധാരയുടെ അൻസഫ് 👏👏👏

5000 മീറ്റർ (men) ഒന്നാം സ്ഥാനം നേടി യുവധാരയുടെ അൻസഫ് 👏👏👏

ഡിസ്‌കസ് ത്രോ (senior boys) മത്സരം ഒന്നാം സ്ഥാനം നേടി യുവധാര യുടെ ഹാത്തിം 👏👏

ഡിസ്‌കസ് ത്രോ (senior boys) മത്സരം ഒന്നാം സ്ഥാനം നേടി യുവധാര യുടെ ഹാത്തിം 👏👏

ഡിസ്‌കസ് ത്രോ (men) മത്സരം രണ്ടാം സ്ഥാനം നേടി യുവധാര യുടെ അൻഷാദ് 👏👏

ഡിസ്‌കസ് ത്രോ (men) മത്സരം രണ്ടാം സ്ഥാനം നേടി യുവധാര യുടെ അൻഷാദ് 👏👏.

ട്രിപ്പ്പിൾ ജമ്പ് (senior boys) മത്സരം മൂന്നാം സ്ഥാനം യുവധാര യുടെ സനൂബ്

ട്രിപ്പ്പിൾ ജമ്പ് (senior boys) മത്സരം മൂന്നാം സ്ഥാനം യുവധാര യുടെ സനൂബ്.

ട്രിപ്പ്പിൾ ജമ്പ് (senior boys) മത്സരം രണ്ടാം സ്ഥാനം യുവധാര യുടെ അസ്‌ലം KP

ട്രിപ്പ്പിൾ ജമ്പ് (senior boys) മത്സരം രണ്ടാം സ്ഥാനം യുവധാര യുടെ അസ്‌ലം KP

സീനിയർ ഗേൾസ് ട്രിപ്പ്പിൾ ജമ്പ് മത്സരം രണ്ടാം സ്ഥാനം യുവധാരയുടെ നിഹ നിംഷി 👏🏻👏🏻

സീനിയർ ഗേൾസ് ട്രിപ്പ്പിൾ ജമ്പ് മത്സരം രണ്ടാം സ്ഥാനം യുവധാരയുടെ നിഹ നിംഷി 👏🏻👏🏻

കേരളോത്സവം 2025 ഗെയിംസ് മത്സരങ്ങൾ അവലോകനവും അത്ലറ്റിക്സ് മത്സരം തയ്യാറെടുപ്പും

കേരളോത്സവം 2025 ഗെയിംസ് മത്സരങ്ങൾ അവലോകനവും അത്ലറ്റിക്സ് മത്സരം തയ്യാറെടുപ്പും. ഇന്ന് രാത്രി 8:00 മണിക്ക് ഗ്രൗണ്ടിൽ വെച്ച് എല്ലാ മാന്യ കായിക പ്രേമികളും പങ്കെടുക്കുക

പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2025 ഗെയിംസ് ഓവറാൾ രണ്ടാം സ്ഥാനം യുവധാര പനങ്ങാങ്ങരക്ക്

യുവധാരയുടെ ചരിത്രത്തിൽ ആദ്യമായി ഇതാ പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2025 ഗെയിംസ് ഓവറാൾ രണ്ടാം സ്ഥാനം. ഇത് അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും വിജയം

കേരളോത്സവം 2025 ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ നിന്ന്

കേരളോത്സവം 2025 ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ യുവധാരയുടെ ശിഹാൻ ദേവർത്തൊടിയുടെ മുന്നേറ്റം

85kG വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി യുവധാരയുടെ അൻഷാദ്

85kG വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി യുവധാരയുടെ അൻഷാദ്

75kG വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ മൂന്നാം സ്ഥാനം നേടി യുവധാരയുടെ ആസിഫ്

75kG വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ മൂന്നാം സ്ഥാനം നേടി യുവധാരയുടെ ആസിഫ്

65kG വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി യുവധാരയുടെ അൻസാദ്

65kG വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി യുവധാരയുടെ അൻസാദ്

50 മീറ്റർ നീന്തൽ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി യുവധാരയുടെ അജ്മൽ

50m മീറ്റർ നീന്തൽ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി യുവധാരയുടെ അജ്മൽ

100 മീറ്റർ നീന്തൽ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി യുവധാരയുടെ മിൻഹാബ്

100m മീറ്റർ നീന്തൽ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി യുവധാരയുടെ മിൻഹാബ്

കേരളോത്സവം 2025 ഫുട്ബോൾ - യുവധാര റണ്ണേഴ്സ് അപ്പ്‌

കേരളോത്സവം 2025 ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പ്‌ ആയ യുവധാര പനങ്ങാങ്ങര ടീമിന് അഭിനന്ദനങ്ങൾ👏👏

കേരളോത്സവം 2025 ഗെയിംസ് പോയിന്റ് ടേബിൾ

കേരളോത്സവം 2025 ഗെയിംസ്
പോയിന്റ് ടേബിൾ
വന്ദന 61
യുവധാര 50
ഫിനിക്സ് 47
ഐശ്വര്യ 38
വാൻഗാർഡ് 27
ഹെവെൻസ് 4
പുലരി 11
ലാംഷെയർ -7
FC കടുങ്ങപുരം -5
റൈസിങ്സ്റ്റർ -2
അമിഗോസ് 2
കലാലയ 2
ചരിത്രത്തിൽ ആദ്യമായി ഗെയിംസ് ഓവർആൾ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് യുവധാര പനങ്ങാങ്ങര. മത്സരാർത്ഥികൾക്കും ക്ലബ്‌ നെ സപ്പോർട്ട് ചെയ്തവർക്കും ഹൃദയം നിറഞ്ഞ നന്ദി.

കേരളോത്സവം ചെസ്സ് മത്സരം (women) മൂന്നാം സ്ഥാനം നേടി യുവധാരയുടെ ഷിഫാന തസ്‌നി

കേരളോത്സവം ചെസ്സ് മത്സരം (women) മൂന്നാം സ്ഥാനം നേടി യുവധാരയുടെ ഷിഫാന തസ്‌നി

കേരളോത്സവം ചെസ്സ് മത്സരം (women) ഒന്നാം സ്ഥാനം നേടി യുവധാരയുടെ ഫാത്തിമ സന നസ്രിൻ

കേരളോത്സവം ചെസ്സ് മത്സരം (women) ഒന്നാം സ്ഥാനം നേടി യുവധാരയുടെ ഫാത്തിമ സന നസ്രിൻ

കേരളോത്സവം 2025- പുരുഷവിഭാഗം ബാഡ്മിൻറൺ സിംഗിൾസ് മത്സരത്തിൽ മൂന്നാം സ്ഥാനം യുവധാരക്ക്

കേരളോത്സവം 2025- പുരുഷവിഭാഗം ബാഡ്മിൻറൺ സിംഗിൾസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി യുവധാരയുടെ പ്രവീൺ

കേരളോത്സവം 2025- പുരുഷവിഭാഗം ബാഡ്മിൻറൺ സിംഗിൾസ് മത്സരത്തിൽ മൂന്നാം സ്ഥാനം യുവധാരക്ക്

കേരളോത്സവം 2025- പുരുഷവിഭാഗം ബാഡ്മിൻറൺ സിംഗിൾസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി യുവധാരയുടെ സഞ്ജയ്

കേരളോത്സവം 2025- പുരുഷവിഭാഗം ബാഡ്മിൻറൺ ഡബിൾസ് ചാമ്പ്യന്മാരായി യുവധാര പനങ്ങാങ്ങര

>കേരളോത്സവം 2025- പുരുഷവിഭാഗം ബാഡ്മിൻറൺ ഡബിൾസ് ചാമ്പ്യന്മാരായി യുവധാര പനങ്ങാങ്ങരയുടെ സഞ്ജയ് & പ്രവീൺ

തുടരെ രണ്ടാം വർഷവും കേരളോത്സവം ബാസ്കറ്റ്ബാൾ ചാമ്പ്യന്മാരായി യുവധാര പനങ്ങാങ്ങര

തുടരെ രണ്ടാം വർഷവും കേരളോത്സവം ബാസ്കറ്റ്ബാൾ ചാമ്പ്യന്മാരായി യുവധാര പനങ്ങാങ്ങര

കേരളോത്സവം 2025നായി നേർമ അഗ്രോഫുഡ്സ് സ്പോൺസർ ചെയ്യുന്ന യുവധാരയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

കേരളോത്സവം 2025 ന് വേണ്ടിയുള്ള യുവധാര പനങ്ങാങ്ങര ക്ലബ്‌‌ ന്റെ പുതിയ ജേഴ്സി, സ്പോൺസർമാരായ നേർമ അഗ്രോ ഫുഡ്സ് നുവേണ്ടി ശ്രീ ലുക്മാൻ, യുവധാര ബാസ്കറ്റ്ബോൾ ക്യാപ്റ്റൻ ശ്രീ ശിഹാൻ തേവെർത്തൊടിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ യുവധാര സെക്രട്ടറി ശ്രീ ഷഫീർ മാമ്പ്രത്തൊടി, എക്സിക്യൂട്ടീവ് അംഗം ശ്രീ സൈനുദ്ധീൻ ആശാരിത്തൊടി, ക്ലബ്‌ മെമ്പർ ശ്രീ ഷഫീഖ് പെഴുംകാട്ടിൽ എന്നിവർ പങ്കെടുത്തു.

കേരളോത്സവം 2025 ബാഡ്മിന്റ singles (women) മൂന്നാം സ്ഥാനം കരസ്തമാക്കിയ യുവധാരയുടെ അയിഷ സന

കേരളോത്സവം 2025 ബാഡ്മിന്റ singles (women) മൂന്നാം സ്ഥാനം കരസ്തമാക്കിയ യുവധാരയുടെ അയിഷ സന

യുവധാര 3-2 ഓട്ടുപാറ

കോഴിക്കോട്ടുപറമ്പ് ഈവെനിംഗ് സെവൻസ് ഫുട്ബോളിൽ യുവധാര ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

ഫോട്ടോകൾ രജിസ്റ്റർ ചെയ്യുക

യുവധോണം 2025 ലെ ഫോട്ടോഗ്രഫി മത്സരത്തിലേക്കായി നിങ്ങൾ എടുത്ത ഫോട്ടോകൾ പോസ്റ്ററിൽ കാണുന്ന qr code സ്കാൻ ചെയ്തു കൊണ്ടോ അല്ലെങ്കിൽ പോസ്റ്ററിലുള്ള ലിങ്കിലൂടെയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ഏറ്റവും നല്ല ഫോട്ടോക്ക് ആകർഷകമായ സമ്മാനം ഉണ്ടായിരിക്കുന്നതാണ്. Note: ഒരാളുടെ പേരിൽ ഒരു ഫോട്ടോ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയുകയുള്ളു.

യുവധോണം 2025

മത്സര ഇനങ്ങൾ പ്രഖ്യാപിച്ചു. ഓണപ്പന്തളി, ബൈക്ക് സ്ലോ റേസിംഗ്, സൈക്കിൾ സ്ലോ റേസിംഗ്, കുപ്പിയിൽ വെള്ളം നിറക്കൽ, ബലൂൺ പൊട്ടിക്കൽ, ഉറിയടി, പഞ്ചഗുസ്തി, വടം വലി, സുന്ദരിക്ക് പൊട്ട് തൊടൽ, മ്യൂസിക് ചെയർ, ലെമൺ സ്പൂൺ റേസിംഗ്, ചാക്ക് റേസിംഗ്, പെനാൽറ്റി ഷൂട്ട്ഔട്ട് എന്നീ മത്സരങ്ങൾ നടക്കും.

ഓണപ്പന്തളിയിൽ ടീം ലിവർപൂൾ ജേതാക്കളായി

യുവധോണം 2025 ന്റെ ഭാഗമായി നടന്ന ഓണപ്പന്തളിയിൽ ടീം ലിവർപൂൾ ജേതാക്കളായി. ലീഗ് രൂപത്തിൽ നടന്ന മത്സരത്തിൽ ടീം ചെൽസി രണ്ടാം സ്ഥാനവും നേടി.

ഓണപ്പന്തളി നടന്നു

യുവധോണം 2025 ന്റെ ഭാഗമായി ഓണപ്പന്തളി നടന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി, ആഴ്‌സണൽ എന്നിങ്ങനെ ൪ ടീമുകൾ ലീഗ് അടിസ്ഥാനത്തിൽ മത്സരങ്ങളിൽ പങ്കെടുത്തു.

ഓണപ്പന്തളി നിയമാവലി പ്രഖ്യാപിച്ചു

യുവധോണം 2025 ന്റെ ഭാഗമായ ഓണപ്പന്തളിയുടെ നിയമാവലി പ്രഖ്യാപിച്ചു. ഓണപ്പന്തളി സെപ്റ്റംബർ 5 നു നടക്കും.

ഓണപ്പന്തളി രെജിസ്ട്രേഷൻ ആരംഭിച്ചു

യുവധാര ഓണാഘോഷം യുവധോണം 2025 ന്റെ ഭാഗമായി ക്ലബ്‌ മെമ്പർമാർക്കായി ഈ വരുന്ന സെപ്റ്റംബർ 5നു വൈകുന്നേരം ഓണം പന്തുകളി നടത്താൻ തീരുമിച്ചിരിക്കുന്നു. കളിയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള എല്ലാ ക്ലബ്‌ മെമ്പർമാർക്കും താഴെ കൊടുത്തിട്ടുള്ള google form ലിങ്ക് വഴിയോ qr code സ്കാൻ ചെയ്തുകൊണ്ടോ രജിസ്റ്റർ ചെയ്യാവുന്നതാണ്. അവസാന തിയ്യതി ഓഗസ്റ്റ് 30.

പേര് നിർദ്ദേശിക്കൂ, സമ്മാനം നേടൂ

യുവധാര കലാസാംസ്‌കാരിക സമിതിയുടെ 2025 വർഷത്തെ ഓണാഘോഷം പരിപാടികൾക്ക് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ നിങ്ങൾക്കും അവസരം. QR Code സ്കാൻ ചെയ്‌തു കൊണ്ടോ താഴെ കൊടുത്തിട്ടുള്ള Google Form ലിങ്ക് വഴിയോ നിങ്ങളുടെ എൻട്രികൾ നൽകാം. തിരഞ്ഞെടുക്കപ്പെടുന്ന പേരിന് സമ്മാനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 26.

ജനറൽ ബോഡി മീറ്റിംഗ്

ഈ വരുന്ന ശനിയാഴ്ച്ച (23/08/25) 7.30 PM നു ക്ലബ്ബിൽ വെച്ച്‌ മെമ്പർമാരുടെ ഒരു ജനറൽ ബോഡി മീറ്റിംഗ് ചേരാൻ തീരുമാനിച്ചിരിക്കുന്നു. അജണ്ട: ഓണാഘോഷം 2025, പഞ്ചായത്ത്‌ മേള 2025

y-Blood ആപ്പ് പരിചയപ്പെടാം.

യുവധാര കലാ സാംസ്കാരിക സമിതി പനങ്ങാങ്ങരയുടെ സങ്കൽപ്പങ്ങളിലെ ഒരു പദ്ധതിക്ക് തുടക്കമായി. ആപ്പിൻറെ ഉപയോഗം ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കുവാൻ മുകളിലെ ചിത്രങ്ങൾ ഉപയോഗിക്കാം

യുവധാര ബ്ലഡ് ഡൊണേഷൻ ആപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു

യുവധാരയുടെ സങ്കൽപ്പങ്ങളിലെ ഒരു പദ്ധതിക്ക് തുടക്കമായി. ക്ലബ്ബ് ബ്ലഡ് ഡൊണേഷന് വേണ്ടി പുതിയ ഒരു ആപ്പ് ഡവലപ്പ് ചെയ്യുകയും അതിൻ്റെ ലോഗോ പ്രകാശനം നടത്തുകയും ചെയ്തു. നാട്ടിലെ യുവ ഡോക്ടർമാരായിട്ടുള്ള ഡോ.ഹസീബ്, ഡോ.റാസി എന്നിവർ ലോഗോ ക്ലബ്ബ് ഭാരവാഹികളുടെ സാന്നിദ്യത്തിൽ പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ഹംസത്തലി ചെനങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീർ ഷാൻ സ്വാഗതം അറിയീച്ച് ആപ്പിൻ്റെ പ്രവർത്തനം വിശദീകരിച്ചു. ക്ലബ്ബ് ഭാരവാഹികളായ സിയാസ് ഉദരാണിക്കൽ, സൈനുദ്ധീൻ എ.ടി, റഫീഖ് കോണിക്കുഴി, സഫ്‌വാൻ.വി, ആസിഫ് സഹീർ, ഫായിസ്.കെ ഉപദേശക സമിതി അംഗം സലീം കെ തുടങ്ങിയവർ സംബന്ധിച്ചു.

മങ്കട കൂട്ടിൽ 5-മത് മഴക്കാല ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്-യുവധാര പനങ്ങാങ്ങര റണ്ണേഴ്‌സ്

KFC KOOTTIL സംഘടിപ്പിക്കുന്ന 5-മത് മഴക്കാല ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ റണ്ണേഴ്സ് കപ്പ് YUVADHARA PANANGANGARA ക്ക് കൈമാറുന്നു

EMERGING PLAYER: SHAMEEM

KFC KOOTTIL സംഘടിപ്പിക്കുന്ന 5-മത് മഴക്കാല ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്-EMERGING PLAYER:- SHAMEEM (YUVADHARA PANANGANGARA)

BEST PLAYER: DILSHAD

KFC KOOTTIL സംഘടിപ്പിക്കുന്ന 5-മത് മഴക്കാല ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്-BEST PLAYER:- DILSHAD (YUVADHARA PANANGANGARA)

യുവധാര പനങ്ങാങ്ങര റണ്ണേഴ്‌സ്

KFC KOOTTIL സംഘടിപ്പിക്കുന്ന 5-മത് മഴക്കാല ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്-യുവധാര പനങ്ങാങ്ങര റണ്ണേഴ്‌സ്

GRAND FINALE🔥
FLAMINGO ELACHOLA🆚YUVADHARA PANANGANGARA

KFC KOOTTIL സംഘടിപ്പിക്കുന്ന 5-മത് മഴക്കാല ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 🏆💥🔥THE GRAND FINALE🔥
FLAMINGO ELACHOLA🆚YUVADHARA PANANGANGARA
⏰ Time: 5:30 PM 📅 Date: 1 AUGUST 2025, വെള്ളി 🏟️ കൂട്ടിൽ നെല്ലിക്കുന്ന് ഫുട്ബോൾ സ്റ്റേഡിയം

SEMI FINAL MATCH DAY-2
LSC MULLIYAKURSHI🆚YUVADHARA PANANGANGARA

KFC KOOTTIL സംഘടിപ്പിക്കുന്ന 5-മത് മഴക്കാല ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് SEMI FINAL
FLAMINGO ELACHOLA🆚YUVADHARA PANANGANGARA
⏰ Time: 5:30 PM 📅 Date: 30 JULY 2025, ബുധൻ 🏟️ കൂട്ടിൽ നെല്ലിക്കുന്ന് ഫുട്ബോൾ സ്റ്റേഡിയം

ഡിജിറ്റൽ മെമ്പർഷിപ് കാർഡ് പുറത്തിറക്കി

യുവധാര കലാ സാംസ്കാരിക സമിതി പനങ്ങാങ്ങര 2025-26 വർഷത്തെ ക്ലബ്‌ മെമ്പർമാർക്കുള്ള ഡിജിറ്റൽ മെമ്പർഷിപ് കാർഡ് പുറത്തിറക്കി. ക്ലബ്‌ സെക്രട്ടറി ശ്രീ ഷഫീർ മാംബ്രത്തൊടി ക്ലബ്‌ മെമ്പർ ശ്രീ സുബൈർ പള്ളിയാലിലിന് ഡിജിറ്റൽ മെമ്പർഷിപ് കാർഡ് കൈമാറി ചടങ്ങ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ യുവധാര ക്ലബ്‌ പ്രസിഡന്റ്‌ ശ്രീ ഹംസത്തലി ചെനങ്കര, ട്രഷറർ ശ്രീ ശറഫുദ്ധീൻ കളത്തിൽ, ക്ലബ്‌ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ സൈനുദ്ധീൻ, ലുക്മാൻ, ആഷിഫ് സഹീർ, മെമ്പർമാരായ ശ്രീ അസ്‌കർ, ഇസ്മായിൽ, ഹനീഫ എന്നിവർ പങ്കെടുത്തു.

യുവധാര പനങ്ങാങ്ങര റണ്ണേഴ്സ്

Z-Lions ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബാങ്ക് സംഘടിപ്പിച്ച രണ്ടാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് 2025ൽ റണ്ണേഴ്സ് ആയി യുവധാര പനങ്ങാങ്ങര

കേരളോത്സവം 2025-യുവധാര പനങ്ങാങ്ങര

ഓവർഓൾ കോർഡിനേറ്റർസ്: പ്രസിഡന്റ്‌ & സെക്രട്ടറി ഗ്രൂപ്പ്‌ കോർഡിനേറ്റർസ് ഫുട്ബോൾ: ലുക്മാൻ ക്രിക്കറ്റ്‌: ഷിഹാസ്, ശറഫുദ്ധീൻ ബാസ്കറ്റ് ബോൾ: ഇസ്മായിൽ വോളിബാൾ: ആഷിഫ് സഹീർ ബാഡ്മിന്റൺ: ഷഫീർ ഷാൻ കബഡി: ആഷിഫ് സഹീർ ചെസ്സ്: ഹംസത്തലി സി വടംവലി: റഫീഖ് പി പി, സൈനുദ്ധീൻ പഞ്ചഗുസ്തി: നസീർ, അബ്ദുറഹ്മാൻ സ്വിമ്മിംഗ്: സഫ്‌വാൻ വി, നൗഫൽ മേലെടത്ത് അത്ലറ്റിക്സ് കോർഡിനേറ്റർസ് സ്പ്രിന്റ് (100m,200m,400m,800m)-സഫ്‌വാൻ വി, ഇസ്മായിൽ ലോങ്ങ്‌ റൺ (1500m,5000m)-ഫായിസ് കെ ത്രോ ഇവന്റസ് (ഷോട്ട്പുട്ട്, ഡിസ്‌കസ്, ജാവെലിൻ) - വിനോദ് ജമ്പ് ഇവന്റസ്(ലോങ്ങ്‌, ഹൈ, ട്രിപ്പ്പിൾ)-ഇബ്രാഹിം, നസീർ

യുവധാര പനങ്ങാങ്ങര മികവുത്സവം 2025 സംഘടിപ്പിച്ചു

പനങ്ങാങ്ങര : യുവധാര കലാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കേരളോത്സവം 2024 ൽ പങ്കെടുത്ത് വിവിധ സ്ഥാനങ്ങൾ നേടിയവർ, എസ്‌.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ A+ നേടിയവർ, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയം കരസ്തമാക്കിയ കുട്ടികൾ അടങ്ങുന്ന പനങ്ങാങ്ങര പ്രദേശത്തെ 70ൽ പരം വിജയികളെ അനുമോദിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ക്ലബ്‌ പരിസരത്ത് നടന്ന പരിപാടിയിൽ ക്ലബ്ബ് പ്രസിഡൻ്റ് ഹംസത്തലി.സി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീർ ഷാൻ.എം സ്വാഗതം അറിയീച്ചു. സുബൈർ കിഴക്കേതിൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. യുവധാര ഭാരവാഹികളായ നൗഫൽ.എം ഷറഫുദ്ധീൻ.കെ, സൈനുദ്ധീൻ എ.ടി, നസീർ.പി, ലുക്ക്മാൻ.കെ, സഫ്‌വാൻ.വി, വിനോദ് കുമാർ, ഫായിസ് അഡ്‌വൈസറി അംഗങ്ങളായ മുഹമ്മദലി.പി, സലീം സി.കെ മുഖ്യാതിഥികളായി നിഹ നിംഷി, സന നസ്‌റിൻ, ടി.കെ ഷംസു, ഉമ്മർകുട്ടി.കെ ക്ലബ്ബ് മെമ്പർമാരായ റാഷി, ജമാൽ, അൻഷാദ്, ഹബീബ്, അബൂത്വാഹിർ.പി തുടങ്ങിയവർ സംബന്ധിച്ചു. https://www.facebook.com/share/1LESCARqUv/?mibextid=wwXIfr

യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു

യുവധാര കലാ സാംസ്കാരിക സമിതിയുടെ ഫുട്ബോൾ ടീമിൽ കളിച്ച് നാടിന് അഭിമാനകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോവുന്ന മുഹമ്മദ് സഫ്‌വാൻ, സൽമാനുൽ ഫാരിസ്(അഭാവത്തിൽ, സഹോദരൻ സാദത്ത്) എന്നിവർക്ക് യുവധാര കലാ സാംസ്കാരിക സമിതി പനങ്ങാങ്ങര ആദരം നൽകി. ക്ലബ്ബിൽ വെച്ച് ചേർന്ന പരിപാടിയിൽ‌ ക്ലബ്‌ എക്സിക്യൂട്ടീവ് അംഗങ്ങൾ, മെമ്പർമാർ, ഫുട്ബോൾ ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ലഡ്ഡു വിതരണം ചെയ്തു

2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് യുവധാര കലാ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പനങ്ങാങ്ങര മേലെകുളമ്പ് അംഗൻവാടി, തീക്കുന്ന്പറമ്പ് അംഗൻവാടി, AMLP സ്കൂൾ, GUP സ്കൂൾ എന്നിവിടങ്ങളിൽ കുട്ടികൾക്ക് ലഡ്ഡു വിതരണം ചെയ്തു.

യുവധാര പനങ്ങാങ്ങര വിദ്യാഭ്യാസ അവാർഡ് 2025

യുവധാര കലാ സാംസ്കാരിക സമിതി പനങ്ങാങ്ങരയുടെ ആഭിമുഖ്യത്തിൽ പനങ്ങാങ്ങരയിൽ നിന്നും 2024-25 അധ്യയന വർഷത്തിൽ 10th / 12th ക്ലാസ്സുകളിൽ (എല്ലാ ബോർഡുകളും ഉൾപ്പെടെ) മുഴുവൻ വിഷയങ്ങൾക്കും A+ / A1 കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി അർഹതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

യുവധാര പനങ്ങാങ്ങര വാട്സാപ്പ് ചാനൽ ആരംഭിച്ചു

യുവധാര കലാ സാംസ്‌കാരിക സമിതി പനങ്ങാങ്ങര ഔദ്യോഗിക വാട്സാപ്പ് ചാനൽ ആരംഭിച്ചു. ക്ലബ്ബുമായി ബന്ധപ്പെട്ട അപ്ഡേറ്റ് കൾ ലഭിക്കാൻ ചാനൽ ഫോളോ ചെയ്യുക. ചാനൽ ലിങ്ക്: https://whatsapp.com/channel/0029VbAUKFIJENy21Rrbm02q

യുവധാര കലാ സാംസ്‌കാരിക സമിതി പനങ്ങാങ്ങര ഗൂഗിൾ ൽ രജിസ്റ്റർ ചെയ്തു

യുവധാര കലാ സാംസ്‌കാരിക സമിതി പനങ്ങാങ്ങര ഗൂഗിൾ ൽ രജിസ്റ്റർ ചെയ്തു. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ഇനത്തിൽ ആണ് രജിസ്റ്റർ ചെയ്തത്. ഗൂഗിൾ ൽ യുവധാര പനങ്ങാങ്ങര എന്ന് സെർച്ച്‌ ചെയ്ത് കൊണ്ടോ അല്ലെങ്കിൽ https://g.co/kgs/en9yfFn. ഈ ലിങ്ക് വഴി കേറികൊണ്ടോ എല്ലാവർക്കും ക്ലബ്‌ മായി ബന്ധപ്പെട്ട ഫോട്ടോസ് ചേർക്കാനും റേറ്റിംഗ്, റിവ്യൂ നൽകാനും സാധിക്കും. ഉയർന്ന റേറ്റിംഗ് നൽകി സപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

യുവധാരയുടെ 2025-26 വർഷത്തേക്കുള്ള ഫുട്ബോൾ ടീം പ്രഖ്യാപിച്ചു

യുവധാരയുടെ കലാ സാംസ്‌കാരിക സമിതി പനങ്ങാങ്ങര യുടെ 2025-26 വർഷത്തേക്കുള്ള ഫുട്ബോൾ ടീം പ്രഖ്യാപിച്ചു. പനങ്ങാങ്ങര സൂപ്പർലീഗ് 2024 ലെ പ്രകടനത്തിനെ അടിസ്ഥാനമാക്കിയാണ് സ്പോർട്സ് സെക്രട്ടറി ടീം ലിസ്റ്റ് പ്രഖ്യാപിച്ചത്. ടീം മാനേജരുടെ വിവേചന അധികാരം ഉപയോഗിച്ച് ടൂർണമെന്റുകൾക്ക് വേണ്ടിയുള്ള ടീം സെലക്ട്‌ ചെയ്യാവുന്നതാണ്. ടീം ലിസ്റ്റിൽ ഉൾപ്പെട്ട കളിക്കാർ നിർബന്ധമായും പ്രാക്റ്റീസ് സെഷനുകളിൽ പങ്കെടുക്കേണ്ടതും മത്സരങ്ങൾക്കായി ടീം മാനേജ്‌റോട് സഹകരിക്കേണ്ടതുമാണ്. മാനേജരുടെ നിർദ്ദേശം അനുസരിച്ച് ടീം ലിസ്റ്റിൽ മാറ്റം വരുത്താൻ സ്പോർട്സ് സെക്രട്ടറി ക്ക് അധികാരം ഉണ്ടായിരിക്കും.

മങ്കട ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ്

മങ്കട ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് — മങ്കട കപ്പ് MANKADA CUP 2025 MATCHDAY – 8 Town Team Verumpulakkal 🆚Yuvadhara Panangangara ⏰ Time: 5:30 PM 📅 Date: 23 April 2025, ബുധൻ 🏟️ Mankada Highschool Stadium