യുവധാര കലാസാംസ്‌കാരിക സമിതി, പനങ്ങാങ്ങര

കാവ്യധാര

നമ്മുടെ മണ്ണിലെ സർഗ്ഗരചനകളുടെ സമാഹാരം

കാവ്യധാര മാഗസിൻ കവർ

മാഗസിൻ വിവരങ്ങൾ

  • ചീഫ് എഡിറ്റർ: Shafeer Shan
  • എഡിറ്റർമാർ: Ashif Saheer, Sharafudheen
  • പ്രസിദ്ധീകരിച്ച തീയതി: 19 April 2026
  • ഡിസൈൻ ചെയ്തത്: Adobe InDesign

പനങ്ങാങ്ങരയിലെ നാട്ടുകാരുടെ കവിതകൾ, കഥകൾ, ചിത്രങ്ങൾ, യാത്രാവിവരണങ്ങൾ എന്നിവ ഈ മാഗസിനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ കഴിഞ്ഞ വർഷത്തെ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ വായിക്കാം.

മാഗസിൻ വായിക്കാം

Digital Flipbook

താഴെ കാണുന്ന വിൻഡോയിലൂടെ നിങ്ങൾക്ക് മാഗസിൻ ഓൺലൈനായി ഒരു പുസ്തകം പോലെ മറിച്ചു വായിക്കാവുന്നതാണ്.

പ്രകാശന റിപ്പോർട്ട്

യുവധാര ക്ലബ് മാഗസിൻ “കാവ്യധാര” പുറത്തിറങ്ങി

നീണ്ട കാലത്തെ യുവധാരയുടെ അഭിലാഷമായിരുന്ന ക്ലബ് മാഗസിൻ “കാവ്യധാര” പുറത്തിറങ്ങി. ക്ലബ് പ്രസിഡന്റ്‌ ഹംസത്തലി ചെനങ്കര അധ്യക്ഷത വഹിച്ച പരിപാടിയിൽ കേരള സ്റ്റേറ്റ് സ്കൂൾ അണ്ടർ 17 ബാസ്കറ്റ് ബോൾ താരം ഷിഹാൻ ദേവർത്തൊടി ക്ലബ് സെക്രട്ടറി ഷഫീർ മാമ്പ്രത്തൊടിക്ക് നൽകി പ്രകാശനം നിർവഹിച്ചു.

അല ടൂറിസം വെൻച്വർ എംഡി ശിഹാബ് കോണിക്കുഴി, പനങ്ങാങ്ങര UAE പ്രവാസി കൂട്ടായ്മ ഭാരവാഹികളായ റഷീദ് വാഫി, സഫീർ സാബു, മുഹമ്മദ്അലി അരീക്കര എന്നിവർ ആശംസകൾ നേർന്നു. പരിപാടിയിൽ ട്രഷറർ ശറഫുദ്ധീൻ കളത്തിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈനുദ്ധീൻ, ലുക്മാൻ, സഫ്‌വാൻ, ഇസ്മായിൽ എന്നിവർ സംബന്ധിച്ചു. മാഗസിൻ ഹാർഡ്കോപ്പികൾ ക്ലബ് ലൈബ്രറിയിൽ ലഭ്യമാണ്.